രമ്യയെ തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനേ ഉപകരിക്കൂ, ചേലക്കരയില്‍ ചോദിച്ചുവാങ്ങിയ തോല്‍വി; കോണ്‍ഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം
ചേലക്കരയിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നു. തോല്‍വി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടിയെന്ന് മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രാദേശിക നേതാക്കള്‍. ചേലക്കരയില്‍ തന്റെ കണക്ക് തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് ബീവി സതീശന്‍ പറഞ്ഞു. ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് പ്രാദേശിക നേതാക്കളില്‍ നിന്ന് രമ്യാ ഹരിദാസിനെതിരെയും നേതൃത്വത്തിനെതിരെയും ഉയരുന്നത്. നേതൃത്വം കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറണമായിരുന്നു എന്നും തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനെ രമ്യ ഹരിദാസ് ഉപകരിക്കൂവെന്നും മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നേതാക്കള്‍ തുറന്നടിച്ചു. ചേലക്കരയില്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്നു സമ്മതിച്ചു.
എതിര്‍ സ്ഥാനാര്‍ത്ഥി ആരായിരുന്നാലും കോണ്‍ഗ്രസിന്റെ നയവും നിലപാടുമാണ് മണ്ഡലത്തില്‍ ചര്‍ച്ചയാവുകയെന്നും യു ആര്‍ പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു.ചേലക്കര തോല്‍വിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനടക്കം പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍.