Saturday, November 23, 2024
KeralaTop News

‘ഡിഎംകെക്ക് ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ട്’; ചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്ന് പി വി അൻവർ

Spread the love

ചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്ന് പി വി അൻവർ. പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണ് ഡിഎംകെക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങൾ ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും, ബിജെപിയും, കോൺഗ്രസും ഒഴികെ കേരളത്തിൽ എല്ലായിടത്തും മത്സരിച്ചാൽ ഒരു പാർട്ടിക്കും 3900 വോട്ട് ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐക്ക് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടോ,കണ്ണൂരോ, കോഴിക്കോടോ ഒക്കെ ആണെങ്കിൽ ഇതിനേക്കാൾ വോട്ട് ലഭിച്ചേനെയെന്നും അൻവർ പറയുന്നു. 3909 വോട്ടുകളാണ് എൻകെ സുധീർ ചേലക്കരയിൽ നേടിയത്.

ചേലക്കരയിൽ എൽഡിഎഫിന് ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് അൻവർ ചോദിക്കുന്നു. എൽഡിഎഫ് വോട്ട് യുഡിഎഫിന് ലഭിച്ചു. ബിജെപിക്കും വോട്ട് കിട്ടി. ആന്റി പിണറായിസം ആണ് ഈ വോട്ടുകൾ – അൻവർ വ്യക്തമാക്കി.

പ്രിയങ്കക്ക് നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിൽ നിന്നാണ കൂടുതൽ വോട്ട് ലഭിക്കുക. ഡിഎംകെക്ക് സ്വാധീനം ഉള്ള ഇടങ്ങൾ ആണ് ഇത്. ആന്റി പിണറായിയീസം വോട്ടുകൾ ആണ് ഇത്. മുഖ്യമന്തിയെ മാറ്റിയില്ലെങ്കിൽ 2026ലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാൾ ആവും. കോൺഗ്രസ് നല്ലനിലയിൽ പ്രവത്തിക്കുന്നില്ല എന്ന് താൻ പറഞ്ഞതിന് ശേഷം കോൺഗ്രസ് നന്നായി പ്രവർത്തിച്ചു,അതിന്റെ ഫലം ഉണ്ടായി. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് പോയില്ല എന്ന് തെളിയിച്ചു. ഡിഎംകെ പാലക്കാട് നന്നായി പ്രവത്തിച്ചു. ചേലക്കര 5000 വോട്ട് പിടിക്കാൻ ആയിരുന്നു ലക്ഷ്യം – അൻവർ വ്യക്തമാക്കി.