മഹാരാഷ്ട്രയിൽ മഹാ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 കടന്ന് കുതിക്കുന്നു; ‘ഇന്ത്യ’യെ കൈ വിടാതെ ജാർഖണ്ട്
ദില്ലി: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറിൽ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ജാർഖണ്ടിൽ മത്സരം കുറേക്കൂടി ആവേശകരമാണ്. ഇരുമുന്നണികളും ലീഡ് നിലയുടെ കാര്യത്തിൽ മാറി മാറി മുന്നിലേത്തുകയാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം 48 സീറ്റിൽ ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബി ജെ പി സഖ്യം 26 സീറ്റിലാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ടിലും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചനം.