KeralaTop News

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ

Spread the love

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 30 കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം നടത്തിയത്. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു. ചില വിദ്യാർഥികൾ പാൽ വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം ആയപ്പോഴാണ് കുട്ടികളിൽ പലർക്കും ഛർദ്ദി രൂക്ഷമായത്. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

മൂന്ന് ആശുപത്രികളിലായാണ് കുട്ടികൾ ചികിത്സയിലുള്ളത്. 32 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുന്നത്. ആദ്യം 18 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത് 32 ആയി ഉയരുകയായിരുന്നു.