NationalTop News

സ്വാതന്ത്ര്യ വീർ സവർക്കർ’ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി; അഭിമാനമെന്ന് രൺദീപ് ഹൂഡ

Spread the love

ഗോവ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടനും, സംവിധായകനുമായ രൺദീപ് ഹൂഡ. സായുധ വിപ്ലവകാരികൾക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കി. സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നത് കേവലം ഒരു മനുഷ്യനെക്കുറിച്ചല്ല, മറിച്ച് ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള ചിത്രമാണെന്നും ഹൂഡ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ സംവിധായകനെന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ്. സിനിമ മനസ്സിലാക്കുന്ന ആളുകൾ എന്റെ സിനിമ കാണുമെന്നതിൽ എനിക്ക് സന്തോഷമുണ്ട് . അഭിമാനമുണ്ട്.

ഞാൻ ഈ പ്രോജക്റ്റ് ആരംഭിക്കുമ്പോൾ, എനിക്ക് സവർക്കറെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു, എന്നാൽ ഞാൻ കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ, നമ്മുടെ ചരിത്രത്തിന്റെ മുഴുവൻ വശവും മനസിലായി. നമ്മുടെ സ്വാതന്ത്ര്യം അഹിംസയിലൂടെ മാത്രമാണ് വന്നതെന്ന് നമ്മൾ മുൻപ് കരുതി. പക്ഷേ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്.

എനിക്ക് സവർക്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും രൺദീപ് ഹൂഡ പറഞ്ഞു.സായുധ സമരമില്ലാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് വിശ്വസിച്ചിരുന്ന ആളുകളുണ്ടായിരുന്നു. എന്റെ സിനിമ ആ ആളുകളെയും അവരുടെ ത്യാഗങ്ങളെയും അവരുടെ സംഭാവനയെയും കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Randeep Hooda in IFFI about Savarkar