പരസ്യ വിവാദം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാര്‍ത്ഥിക്കും’ : പി സരിന്
വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും പി സരിന് ചൂണ്ടിക്കാട്ടി.
പോളിംഗ് ശതമാനം നിലനിര്‍ത്താന്‍ കഴിയുമെന്നും സരിന് പറഞ്ഞു. വോട്ടര്‍മാര്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും സരിന് പറഞ്ഞു. പറ്റുമെങ്കില്‍ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് സരിന് പറഞ്ഞു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നു.
പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാര്‍ത്ഥിക്കും. രാഹുലിനോട് കുറച്ചെങ്കിലും സഹതാപം കാണിക്കണം. അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പറയുന്നതൊന്നും വിശ്വസിക്കാന്‍ കഴിയില്ല – സരിന് വ്യക്തമാക്കി.