KeralaTop News

ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Spread the love

ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പോലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും.

കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

സിദ്ദിഖിന്റെ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. സിദ്ധിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് ഹാജരാകുക.