KeralaTop News

‘RSS ശാഖയ്ക്ക് കാവൽ നിൽക്കണമെങ്കിൽ സുധാകരൻ ഉണ്ട്, നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കിൽ സതീശനും ഉണ്ട്’: മന്ത്രി റിയാസ്

Spread the love

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചതാണോ, ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് മന്ത്രി ചോദിച്ചു. മത വർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷമെന്നും മന്ത്രി വ്യക്തമാക്കി.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ട്. ആർഎസ്എസ് നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കിൽ പ്രതിപക്ഷ നേതാവും ഉണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചു. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് എംസി റോഡ്. മൊത്തത്തിൽ റോഡിന് 240.6 കി.മീ. ദൈർഘ്യം ഉണ്ട്. തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.