KeralaTop News

പുസ്തകം ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധം; ജനം വിലയിരുത്തതും’; കെ സുധാകരൻ

Spread the love

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും കൽപ്പിച്ചാണെന്ന് ഇപി ജയരാജൻ പറഞ്ഞു.

ഇ പിയുടെയും പാർട്ടിയുടെയും വിശദീകരണം രണ്ട് വഴിക്കാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം നൽകുന്ന മറുപടിയാണ് ഇ പിയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ പരാജയം എന്ന ഇ പി യുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ദിവസം ജനം വിലയിരുത്തതും. ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

പാലക്കട്ടെ എൽ ഡി എഫ് സ്ഥാനാർഥി അവസര വാദിയെന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായം ഉണ്ടെന്ന് സുധാകരൻ പറ‍ഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്ന് അദ്ദേഹം പറ‍ഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് ഇടത്തും യു ഡി എഫ് ജയിക്കും‌. ചേലക്കര പിടിച്ചെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.