KeralaTop News

ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവം; കാറിലുണ്ടായിരുന്ന സി സി ജയന്റെ വീട്ടിൽ പരിശോധന

Spread the love

ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ കാറിലുണ്ടായിരുന്ന സി സി ജയന്റെ വീട്ടിൽ പൊലീസിന്റെയും ആദായനികുതി വകുപ്പിന്റെയും പരിശോധന. എസ്എൻഡിപി ഒറ്റപ്പാലം താലൂക്ക് യൂണിയൻ നേതാവ് സി സി ജയന്റെ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന. പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസും സിപിഐഎമ്മും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഷൊർണൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. മൂന്നരയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ 5 ലക്ഷം കണ്ടെത്തിയിരുന്നു. ആ പണം ജയന് തന്നെ തിരികെ നൽകിയാണ് പരിശോധന സംഘം മടങ്ങിയത്. ആകെ 25 ലക്ഷം രൂപ കനറാ ബാങ്കിൽ നിന്നും പിൻവലിച്ചതായി ചോദ്യം ചെയ്യുന്നതിനിടെ സിസി ജയൻ മൊഴി നൽകിയിരുന്നു.
കാറിൽ കൊണ്ടുപോവുകയായിരുന്ന 19.7 ലക്ഷം രൂപ ചെറുതുരുത്തി കലാമണ്ഡലത്തിൻ്റെ പരിസരത്തു നിന്നും ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നുു. ഇതിന് പിന്നാലെ സി സി ജയനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പുതിയ വീടിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി ടൈൽ എടുക്കാൻ കൊച്ചിയിലേക്ക് പോവുകയാണെന്നതായിരുന്നു പോലീസിന് നൽകിയ മൊഴി. ഇതേ തുടർന്നാണ് പോലീസും ഇൻകം ടാക്സ് ഇൻകം ടാക്സ് വിഭാഗവും സി സി ജയൻ്റെ കുളപ്പുള്ളിയിലെ വീട്ടിൽ പരിശോധന നടത്തിയത്.