KeralaTop News

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; 3 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Spread the love

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 120000 തട്ടിയെടുത്തെന്നാണ് കേസ്

കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ,ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്. കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തണല്‍ ജനകീയ കൂട്ടായ്മ എന്ന പേരിലായിരുന്നു പരിപാടി. പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.