HealthTop News

ചുവന്ന തക്കാളി, ഓറഞ്ച് കാരറ്റ്, പച്ച ചീര; അറിയാം റെയിൻബോ ഡയറ്റ്

Spread the love

നിങ്ങൾ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം തേടുകയാണോ? എങ്കിൽ റെയിൻബോ ഡയറ്റ് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്. പോരുപോലെ തന്നെ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ചിട്ടയായ ഭക്ഷണ രീതിയാണിത്. ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് റെയിൻബോ ഡയറ്റ് ഒരു അനുയോജ്യമായ മാർഗമാണ്. ഈ ഡയറ്റിന്റെ പ്രധാന ആശയം വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഓരോ നിറത്തിനും അതിന്റേതായ പ്രത്യേക പോഷകഗുണങ്ങളുമുണ്ട്.

ചുവപ്പ് നിറത്തിലുള്ള തക്കാളി, ചെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള കാരറ്റ്, പപ്പായ എന്നിവയിൽ കാണപ്പെടുന്ന ബീറ്റാ-കരോട്ടീൻ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മഞ്ഞ നിറത്തിലുള്ള മഞ്ഞൾ, പച്ചമുളക് എന്നിവയിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പച്ച നിറത്തിലുള്ള പച്ചച്ചീര, ബ്രോക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ ശരീരത്തെ ഡീടോക്സിഫൈ ചെയ്യുന്നു. നീലയും പർപ്പിൾ നിറങ്ങളിലുള്ള ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, ചുവന്ന കാബേജ്, വഴുതന എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്തോസയനിൻസ് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു. വെള്ള നിറത്തിലുള്ള വെളുത്തുള്ളി, ഉള്ളി എന്നിവയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഒരു സമ്പൂർണ്ണ സ്രോതസ്സാണ്. റെയിൻബോ ഡയറ്റ് പിന്തുടരുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നു. കൂടാതെ, ഇത് ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും , ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

റെയിൻബോ ഡയറ്റ് ആരംഭിക്കുന്നതിന് ദൈനംദിന ഭക്ഷണത്തിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. സലാഡുകൾ, സ്മൂത്തികൾ, സൂപ്പുകൾ എന്നിവ തയ്യാറാക്കി കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. സ്റ്റീമിൽ വേവിച്ച ഭക്ഷണങ്ങൾ മാത്രം ഭക്ഷിക്കുക. റെയിൻബോ ഡയറ്റ് ഒരു ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മികച്ച മാർഗമാണ്. ഇത് പിന്തുടരുന്നതിലൂടെ ആരോഗ്യകരമായ ശരീരവും മനസ്സും നേടിയെടുക്കാം. പ്രായഭേദമന്യേ എല്ലാവർക്കും റെയിൻബോ ഡയറ്റ് പിന്തുടരാം.