Sunday, November 24, 2024
Latest:
KeralaTop News

ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

Spread the love

വയനാട് മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി ഉയർന്നിരുന്നു. ഇത് ട്വന്റിഫോർ വാർത്തയക്കിയിരുന്നു. പഞ്ചായത്ത് വഴിയാണ് സാധരണങ്ങൾ വിതരണം ചെയ്തത്. എന്നാൽ സംഭവിച്ചത് ബോധപൂർമായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം.ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടത്താണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സാധനങ്ങൾ പഞ്ചായത്ത് വിതരണം ചെയ്തത്.

കട്ട കെട്ടിയ അരിയിൽ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയിലാകെ വിവിധ പ്രാണികൾ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.