പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്; കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന; രക്ഷപ്പെട്ടെന്ന് ഇടതു നേതാക്കൾ
പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. അവർ രക്ഷപ്പെടുകയായിരുന്നു എന്ന് ഇടത് നേതാക്കളുടെ ആക്ഷേപം.
ഹോട്ടലിന് പിറകിൽ കോണി ചാരിയ നിലയിലാണ്. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണ, ഷാനി മോൾ ഉസ്മാൻ എന്നിവരുടെ മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇതിനിടെ സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.
ഞങ്ങൾക്ക് ജീവിക്കണ്ടേയെന്ന് ഷാനിമോൾ ചോദിച്ചു. ആരോപണവിധേയരായ ഷാഫിയും ജ്യോതി കുമാറും എത്തി സംഭവസ്ഥലത്ത് എത്തി. വികാരാതീനനായാണ് വികെ ശ്രീകണ്ഠൻ പ്രതികരിച്ചത്. ആ പോലീസുകാരെ ഞങ്ങൾ വെറുതെ വിടില്ലെന്ന് ശ്രീകണ്ഠൻ പറഞ്ഞു. എല്ലാ റൂമും പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസുകാരോട് കോൺഗ്രസ് നേതാക്കൾ കയർത്തു.