KeralaTop News

‘സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായിയെ, ജയ്പ്പിച്ച് വിട്ടവൻ തന്നെ തന്തയ്ക്ക് വിളിച്ചു’: കെ മുരളീധരൻ

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരൻ. ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വർണവും ഉണ്ടായില്ല.ഒരു നാണവും ഇല്ലാതെ എന്നിട്ട് മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണ്. ഈ മനുഷ്യൻ പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

തൃശ്ശൂർ പൂരം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പിണറായി എന്ത് കൊണ്ട് തയ്യാറാകുന്നില്ല? ബിജെപി ജയിച്ച ശേഷം കരുവന്നൂർ ഇല്ല, പിണറായിയുടെ കേസ് ഇല്ല. ജയ്പ്പിച്ച് വിട്ട ആൾ തന്നെ തന്തയ്ക്ക് വിളിച്ചു, എന്നിട്ടും മിണ്ടുന്നില്ല. സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

തൃശൂർ ലോക്സഭാ സീറ്റ് പിണറായി വിജയൻ ബിജെപിക്ക് താലത്തിൽ വച്ച് കൊടുത്തുവെന്ന് കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണർ സിനിമ മോഡൽ അഭിനയം നടത്തി. രാജ്‌മോഹൻ ഉണ്ണിത്താന് മറുപടിയില്ല.

എന്റെ കാര്യങ്ങൾ കെപിസിസി തീരുമാനിക്കും. ഉണ്ണിത്താൻ പറഞ്ഞത് എന്നെ ബാധിക്കില്ല. അടുത്ത ദിവസം പാലക്കാട് പ്രചാരണത്തിന് പോകും. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് പ്രചാരണത്തിന് ഇറങ്ങാത്തവരെ കുറിച്ച്. ആരെങ്കിലും പറഞ്ഞതിന് മറുപടി പറയലല്ല തന്റെ ജോലിയെന്നും മുരളീധരൻ പറഞ്ഞു.