World

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നു; ചില സുപ്രധാന വിവരങ്ങള്‍ കാനഡ വ്യക്തമാക്കാതിരുന്നതില്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി

Spread the love

ഭീകരവാദ വിഷയത്തില്‍ ഫൈവ് ഐ ഗ്രൂപ്പില്‍ കാനഡ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കാനഡയ്ക്ക് ഇപ്പോഴും വ്യക്തമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കാനഡ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നത്. നിജ്ജര്‍ വധത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്ക, ആസ്‌ട്രേലിയ, യുകെ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഇന്റലിജന്‍സ് സഖ്യമാണ് ഫൈവ് ഐ. കൊല്ലപ്പെട്ട നിജ്ജറിന് ഐ എസ് ഐഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്നും ഇന്ത്യ ഭീകരവാദികളുടെ പട്ടികയില്‍പ്പെടുത്തിയ ആളാണ് നിജ്ജറെന്നും വ്യക്തമാക്കാതെയാണ് ട്രൂഡോ ഇയാളെ ഞങ്ങളുടെ പൗരനെന്ന് വിശേഷിപ്പിച്ചത്. നിജ്ജറുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ കാനഡ് ഫൈവ് ഐയ്ക്ക് കൈമാറിയിരുന്നില്ല. ഇത് ഉള്‍പ്പെടെയാണ് കാനഡ ഫൈവ് ഐ ഗ്രൂപ്പില്‍ ഒറ്റപ്പെടുന്നതിന് കാരണമാകുന്നത്.

കാനഡ നടത്തുന്ന അന്വേഷത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ പോലും ചില പ്രധാന വിവരങ്ങള്‍ മറച്ചുവച്ചത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കാനഡ വരുത്തിയിട്ടുണ്ടെന്നാണ് ഫൈവ് ഐ ഗ്രൂപ്പ് വിലയിരുത്തുന്നത്. ഈ വിഷയത്തില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ട്. ഖലിസ്ഥാന്‍ ഭീകരവാദം അമേരിക്കയ്ക്ക് വരെ ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചിരുന്നു.