Friday, January 3, 2025
Latest:
KeralaTop News

കുഴല്‍പ്പണക്കേസ്, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല; സുരേന്ദ്രൻ

Spread the love

കുഴല്‍പ്പണ കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവില്ലാത്ത കാര്യങ്ങള്‍ക്ക് ഒരാവശ്യവുമില്ലാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ സമയമില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല.

ഇതിനു പിന്നിൽ ആരാണെന്നു തനിക്കു വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. 346 കേസുകളിൽ താന്‍ പ്രതിയാണെന്നും ഒരു കേസില്‍ പോലും താന്‍ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

അതേസമയം കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ല. എൻ്റെ പി ആർ ജനങ്ങളാണ്. കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.