NationalTop News

പിഎം ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി വ്യാപിപ്പിച്ചു, 70 വയസിന് മുകളിൽ പ്രായമുള്ളവർക്കം ഇനി ഇൻഷുറൻസ്

Spread the love

കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും. ഈ പ്രായക്കാർക്ക് ആയുഷ്‌മാൻ വേ വന്ദന കാർഡ് ഉയോഗിച്ച് പദ്ധതിയിൽ അംഗമാകാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലും ബംഗാളിലും ഈ സേവനം ലഭിക്കില്ലെന്നും ഇവിടങ്ങളിലെ സർക്കാർ കേന്ദ്ര പദ്ധതിക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.

ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് 5 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ദരിദ്രർ മുതൽ അതിസമ്പന്നർ വരെ ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്ത് ഇതിനോടകം ജനപ്രീതിയാർജ്ജിച്ച പദ്ധതിയാണിത്.