ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണധ്രുവത്തില്‍ അല്ല; ആരോപണവുമായി ചൈനീസ് ശസ്ത്രജ്ഞര്‍
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു ചന്ദ്രയാന്‍ 3ന്റെ വിജയം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3. എന്നാല്‍ ചന്ദ്രയാന്‍ 3നെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍
ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ചൈനയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്‍ ആണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ത്യ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാന്‍ അവകാശപ്പെടുന്നു.
ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാന്‍ ചൈനീസ് മാധ്യമമായ സയന്‍സ് ടൈമിനോട് പറഞ്ഞു. ധ്രുവമേഖയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലമെന്ന് സിയുവാന്‍ പറയുന്നു.