NationalTop News

‘ഹിന്ദി വേണ്ട, സ്ത്രീ സമത്വത്തിന് ഊന്നൽ; ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തും’; TVK നയം

Spread the love

തമിഴക വെട്രിക് കഴകത്തിന്റെ നയം പ്രഖ്യാപിച്ചു. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയമെന്ന് തമിഴക വെട്രിക് കഴകം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി ഉയർത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം.

അതേസമയം തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്ന നിലപാട് വ്യക്തമാക്കി ടിവികെ. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്ന് നിലപാട്. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്ന് ടിവികെയുടെ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ടിവികെ ജാതി സെൻസസിനെ പിന്തുണച്ചു. ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തുമെന്ന് നയം. മധുരയിൽ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനം.

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനമാണ് വിക്രവാണ്ടിയിൽ നടക്കുന്നത്. വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ രണ്ടര ലക്ഷത്തോളം പ്രവർ‌ത്തകരാണ് ആദ്യ സമ്മേളനത്തിൽ അണിനിരന്നത്. വേർതിരിവുകൾ ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകുമെന്നാണ് ടി.വി.കെയുടെ പ്രതിജ്ഞ. 100 അടി ഉയരത്തിലാണ് പാർട്ടി കൊടി വിജയ് ഉയർത്തിയത്. അടുത്ത 10 വർഷത്തേയ്ക്ക് കൊടി വിഴുപ്പുറത്തെ സമ്മേളന വേദിയിൽ ഉണ്ടാകും.