Thursday, May 14, 2026
Latest:
KeralaTop News

പാലക്കാട്‌, വടകര- ആറന്മുള കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ; എ കെ ഷാനിബ്

Spread the love

കെ മുരളീധരനെ കോൺഗ്രസിൽ നിന്ന് ഒതുക്കാൻ നോക്കുന്നുവെന്ന് എ കെ ഷാനിബ്. ഇതിനു പിന്നിൽ ആരുടേയും കാലു പിടിച്ചു മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന വി ഡി സതീശന്റെ അധികാര ബ്രഹ്മമാണുള്ളത്, താൻ കോൺഗ്രസിന് എതിരല്ല മറിച്ച് കോക്കസിന് എതിരാണെന്നും എ കെ ഷാനിബ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പുറത്തുവന്ന കത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് പറയുന്നുണ്ട് അത് കെ മുരളീധരനാണെന്നും വ്യക്തമാണ്. അദ്ദേഹത്തെ അവഗണിക്കുന്നത് ഷാഫി പറമ്പിലും വിഡി സതീശനും ചേർന്നാണ്. കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് മുൻപേ വിവരം ഉണ്ടായിരുന്നു. അത്

ഏതെങ്കിലും ഒരു വ്യക്തി കൊടുത്ത കത്തല്ല മറിച്ച് DCC കൊടുത്ത കത്താണ്. സ്ഥാനാർത്ഥി നിർണ്ണയത്തിനു മുൻപ് കൊടുത്തതാണെങ്കിലും കത്തിനു പ്രസക്തിയുണ്ട്. കെ കരുണാകരനെയും കുടുംബത്തെയും അവഹേളിച്ച ആളെ ഇവിടെ വേണ്ട എന്നതായിരുന്നു DCC നിലപാടെന്നും എ കെ ഷാനിബ് വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആണ് വിഡി സതീശൻ എന്ന പേര് ചാർത്തൽ ഫലം വരുന്നതോടെ പൊളിയും.പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കും. കെ സി വേണുഗോപാലിന് നേരിട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുന്ന രീതിയില്ലെന്നും എ കെ ഷാനിബ് വിമർശിച്ചു.