GulfTop News

യുദ്ധമേഖലകൾ വേണ്ട; ഖത്തർ എയർവെയ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി പറക്കുന്നു

Spread the love

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്‌സ് ഉൾപെടെ,ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായിൽ നിന്ന് പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ ഇറാഖിലെയും സിറിയയിലെയും വ്യോമാതിർത്തി ഒഴിവാക്കിയായിരിക്കും ഇനി സർവീസ് നടത്തുക.സാധാരണയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതിനാൽ ഇത് വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.

അതേസമയം,യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ റൂട്ട് മാറ്റി കൂടുതൽ ദൂരം പറക്കാൻ നിർബന്ധിതരാവുന്നത്.ഇന്ധനച്ചെലവ് കൂടുന്നതിനൊപ്പം ഈ വഴിതിരിച്ചുവിടലുകൾ യാത്രാ സമയത്തെയും ബാധിക്കും.

ഷിക്കാഗോ, മറ്റ് യു.എസ്. നഗരങ്ങൾ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് എയർലൈൻസ് ഇപ്പോൾ പുതിയ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്.ഫ്ലൈദുബായ്, എത്തിഹാദ് എയർവേയ്‌സ് എന്നിവയും അപകടകരമായേക്കാവുന്ന വ്യോമാതിർത്തികൾ ഒഴിവാക്കി റൂട്ട് പുനഃക്രമീകരിച്ചാണ് ദീർഘദൂര സർവീസുകൾ നടത്തുന്നത്.ദുബായിലേക്കും തിരിച്ചും നിരവധി പ്രതിദിന സർവീസുകൾ നടത്തുന്ന ഖത്തർ എയർവേയ്‌സിനെയും സ്ഥിതിഗതികൾ ബാധിച്ചിട്ടുണ്ട്.സംഘർഷ ഒഴിവാക്കിയാണ് ഖത്തർ എയർവെയ്സും ദുബായ് വഴിയുള്ള ദീർഘദൂര സർവീസുകൾ നടത്തുന്നത്.