Friday, October 18, 2024
Latest:
KeralaTop News

ക്യാപ്സ് സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ 6 പേര്‍ക്ക്

Spread the love

കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര്‍ ജോസ് അലക്‌സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തതയാര്‍ന്ന ഇടപെടലുകള്‍ നടത്തിയ വര്‍ക്കുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീ റെനി ജേക്കബ് , വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാം എന്നിവര്‍ അര്‍ഹരായി , കൂടാതെ സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയില്‍ ഉള്ള യുവ സോഷ്യല്‍ വര്‍ക്കേഴ്‌സിനുള്ള യുവശ്രേഷ്ഠ പുരസ്‌കാരത്തിന് ഇടുക്കി മരിയന്‍ കോളേജില്‍ നിന്നുമുള്ള ഡോ.ജോബി ബാബു, തൃശ്ശൂരില്‍ നിന്നുള്ളശ്രീമതി വൃന്ദ ദാസ്, കാസര്‍കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര്‍ ജോസ് അലക്‌സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തതയാര്‍ന്ന ഇടപെടലുകള്‍ നടത്തിയ വര്‍ക്കുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീ റെനി ജേക്കബ് , വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാം എന്നിവര്‍ അര്‍ഹരായി , കൂടാതെ സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയില്‍ ഉള്ള യുവ സോഷ്യല്‍ വര്‍ക്കേഴ്‌സിനുള്ള യുവശ്രേഷ്ഠ പുരസ്‌കാരത്തിന് ഇടുക്കി മരിയന്‍ കോളേജില്‍ നിന്നുമുള്ള ഡോ.ജോബി ബാബു, തൃശ്ശൂരില്‍ നിന്നുള്ളശ്രീമതി വൃന്ദ ദാസ്, കാസര്‍കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 19 ശനിയാഴ്ച എറണാകുളം ഭാരത മാതാ കോളേജില്‍ സാമൂഹ്യ സാംസ്‌കാരിക സോഷ്യല്‍ വര്‍ക്ക് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഒമ്പതാമത് കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അവാര്‍ഡുകള്‍ സമ്മാനിക്കും.

മുന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി.ലിഡാ ജേക്കബ് ഐഎസ്, ചെയര്‍പേഴ്‌സനും യു എസ് എയ്ഡ് പ്രൊജക്റ്റ്(CAFT ഇന്ത്യ)ചീഫ് ഡോ ജോസഫ് സെബാസ്റ്റ്യന്‍, മുന്‍ ലോക ബാങ്ക് വാട്ടര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുശീല്‍ സാമൂവല്‍ എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ക്യാപ്‌സ് വൈസ് പ്രസിഡണ്ട് ശ്രീമതി മിനി എ പി കണ്‍വീനറായ കമ്മിറ്റിയാണ് അവാര്‍ഡ് നടപടികള്‍ ഏകോപിപ്പിച്ചത്.