Friday, April 18, 2025
Latest:
National

ജോലിക്ക് എത്താൻ വൈകി, മഹാരാഷ്ട്രയിൽ 13 കാരന് ക്രൂര മർദ്ദനം

Spread the love

വീട്ടുജോലിക്ക് എത്താൻ വൈകിയതിന് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാൽഘർ ജില്ലയിലെ ഖംലോലി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. സെപ്തംബർ 25 ന് രാവിലെ ഗ്രാമത്തിലെ ഒരു ഗണേശ ക്ഷേത്രത്തിൽ കുട്ടി ദർശനത്തിനായി പോയിരുന്നു. തൊഴിലുടമയുടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചില കുട്ടികൾ കളിക്കുന്നത് കണ്ട് അവർക്കൊപ്പം കൂടി. ഇതേത്തുടർന്നാണ് കുട്ടി ജോലിക്ക് എത്താൻ വൈകിയത്.

ജോലിക്ക് വൈകിയെത്തിയെന്ന് ആരോപിച്ച് പ്രതി രാജേന്ദ്ര സീതാറാം പാട്ടീൽ 13 കാരനെ അതിക്രൂരമായി മർദിച്ചു. വീട്ടിലെ കന്നുകാലികളെ പരിപാലിക്കാനും മറ്റ് പുറം പണികൾ ചെയ്യുന്നതിനും വേണ്ടിയായണ് പാട്ടീൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചിരുന്നത്. പ്രതിയുടെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്, പ്രതിമാസം 1,100 രൂപ ശമ്പളമായി നൽകിയിരുന്നു. കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിച്ചു, അച്ഛൻ ക്ഷയരോഗിയാണ്.