KeralaTop News

പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്ത്; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സരിൻ എത്രകാലമായി പൊതുപ്രവർത്തനം നടത്തുന്ന മനുഷ്യനാണ്. അദ്ദേഹത്തിൻറെ പ്രത്യശാസ്ത്ര ക്ലാരിറ്റി നിങ്ങൾക്ക് നന്നായി അറിയില്ലേ? നിങ്ങൾ എത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകും എന്നേയുള്ളൂ രാഹുൽ പറഞ്ഞു.

ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് സരിൻ പറഞ്ഞത് വളരെ കറക്റ്റാണെന്നും നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് രാഹുൽ കൂട്ടിച്ചേർത്തു.എൻറെ വായിൽ നിന്ന് എന്തായാലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു വാക്കും വീഴില്ല. തിരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകണം.തനിക്ക് വേണ്ടി സുഹൃത്തുക്കളോടൊക്കെ വോട്ട് ചോദിക്കണം,പാലക്കാട്ടുക്കാരായ മാധ്യമപ്രവർത്തകർ അവധി ചോദിച്ച് തനിക്ക് വോട്ടുറപ്പാക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു സമിതിയിൽ താൻ അംഗമല്ല.ഇതിൽ വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തനിക്ക് ഈ പ്രായത്തിനിടയിൽ എത്രയോ അവസരങ്ങൾ പാർട്ടി തന്നു ,ആ അവസരങ്ങൾ ഒരുപാട് ചെറുപ്പക്കാർക്കും പാർട്ടി നൽകിയിട്ടുണ്ട്.

താൻ വളരെ സന്തോഷകരമായ നിമിഷത്തിലാണിപ്പോൾ തൻറെ ആകെ പ്രായത്തിനേക്കാൾ എത്രയോ മുകളിൽ പ്രവർത്തന പരിചയമുള്ള ഏറ്റവും മുതിർന്ന നേതാവിന്റെ സാന്നിധ്യത്തിലാണ് താനിപ്പോൾ നിൽക്കുന്നത് ഭൂരിപക്ഷം വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു തുടക്കക്കാരൻ ഇതിന് മുകളിൽ ഒന്നും ആഗ്രഹിക്കുന്നില്ല. എ കെ ആന്റണിയെ കാണാൻ ആഗ്രഹിച്ചു. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരു കോമ പോലും വിടാതെ രാഷ്ട്രീയ വിദ്യാർത്ഥിനിയെന്ന നിലയിൽ താൻ നടപ്പാക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പി സരിൻ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തില്‍ സരിൻ ഉന്നയിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പുനപരിശോധിക്കണമെന്നും. രാഹുല്‍ പരാജയപ്പെട്ടാല്‍ തിരിച്ചടിയുണ്ടാകുന്നത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്കായിരിക്കും. പുനപരിശോധനക്ക് ശേഷം രാഹുലാണ് നല്ല സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞാല്‍ പകുതി വിജയം ഉറപ്പിക്കാം. സ്ഥാനാർത്ഥി ചർച്ചകള്‍ കേവലം പ്രഹസനം മാത്രമാണ്, രാഹുലിനെ സ്ഥാനാർത്ഥിയായി നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ വ്യക്തമാക്കി.