KeralaTop News

‘സ്പോട്ട് ബുക്കിങ് വേണം; RSS-BJP സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും’; ബിനോയ് വിശ്വം

Spread the love

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിലെ പരിഷ്കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ പക്ഷെ പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. ‌‌അതുകൊണ്ട് സ്പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വിഷയത്തിൽ ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അതിനെ ചെറുക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി വി എൻ വാസവന്റെ പ്രസ്താവന തനിക്കെതിരെയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വാസവൻ പറഞ്ഞതും താൻ പറഞ്ഞതും ഒന്ന് തന്നെയാണ്. ഭക്തർക്ക് അസൗകര്യം ഉണ്ടാകരുത് എന്നാണ് കമ്യുണിസ്റ്റ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പൂരം കലക്കിയതിൽ ആർക്കാണ് ഉത്തരവാദിത്വം എന്നുള്ളത് അത് പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് കൊണ്ട് അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിവി അൻവർ വിഷയത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

പി അൻവർ ഒരു പാഠമാണെന്നും അത്തരം ആളുകളെ ആഘോഷിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ‌‌‌‌‌ജാഗ്രത പുലർത്തണം എന്ന പാഠമാണ് നൽകുന്നത്. സിപിഐഎമ്മി മാത്രമല്ല സിപിഐയക്കും ഇത് ഒരു പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് തുരങ്ക പാത പദ്ധതിയിൽ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനം നല്ലതാണ്. എന്നാൽ വയനാട് ദുരന്തം മുൻപിൽ ഉണ്ട്. പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് പലർക്കും സംശയം ഉണ്ടാക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം ആനി രാജയെ ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് കീഴ്വവഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വീണ വിജയൻ വിഷയത്തിൽ രണ്ട് കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അതിൽ പ്രതികരിക്കാന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റം പ്രതികരണം.