KeralaTop News

‘എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ’: പി വി അന്‍വര്‍

Spread the love

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സം​രക്ഷിക്കാൻ വേണ്ടിയാണെന്നും അൻവർ കുറ്റപ്പെടുത്തി. ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അൻവർ അതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു. എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അൻവർ ചോദിച്ചു.