പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു; ബംഗ്ലാദേശിനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ
ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിൽ നിന്ന് ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്ന് കാളി ദേവിയുടെ കിരീടം കാണാതെ പോയതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. 2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ സമ്മാനിച്ചതായിരുന്നു കിരീടം.
കിരീടം മോഷ്ടിക്കപ്പെട്ടുവെന്നാണ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന വിഗ്രഹം കാണാതായത് ആദ്യം ശുചീകരണ തൊഴിലാളികളാണ് കണ്ടത്. സംഭവത്തിൽ ബംഗ്ലാദേശിലെ ശ്യാംനഗർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.