Sunday, December 29, 2024
Latest:
NationalTop News

ഹരിയാനയില്‍ വമ്പൻ ട്വിസ്റ്റ് ; കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര

Spread the love

ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷമുറപ്പാക്കി ബിജെപി മുന്നേറിയതോടെ കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തി. തുടക്കത്തില്‍ ലീഡ് പിടിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതിയുണര്‍ത്തി. അതോടെ കോണ്‍ഗ്രസ് ആഘോഷവും തുടങ്ങിയിരുന്നു.

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ലീഡ് നിലയിൽ 50 സീറ്റ് മറികടന്നു. ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.