KeralaTop News

എം. കെ. മുനീറിന് സ്വർണക്കടത്തിൽ പങ്ക്; വിദേശയാത്രകൾ അന്വേഷിക്കണം’; വി വസീഫ്

Spread the love

എംകെ മുനീറിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എംകെ മുനീറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന്‌ വസീഫ് ആരോപിച്ചു. മലപ്പുറത്തെ പോലെ കൊടുവള്ളിയെയും സ്വർണ കടത്ത് കേന്ദ്രമാക്കിമാറ്റാൻ എം.കെ മുനീറും സംഘവും ശ്രമിക്കുന്നുവെന്ന് വസീഫ് പറഞ്ഞു.

സ്വർണക്കടത്തിൽ മുനീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് വസീഫ് ആവശ്യപ്പെട്ടു. ലീഗിലെ നേതാകളുടെ പങ്കും അന്വേഷിക്കണമെന്ന് വസീഫ് പറഞ്ഞു. മുസ്ലിം ലീഗിന് അമാനയുമായി എന്താണ് ബന്ധമെന്ന് വസീഫ് ചോദിച്ചു. ചോദ്യങ്ങൾ വരുമ്പോൾ മതം ചട്ടയായി മാറ്റാൻ മുസ്ലിം ലീഗ് ശ്രമിക്കണ്ടെന്ന് വസീഫ് പറഞ്ഞു.
എംകെ മുനീറിൻ്റെ വിദേശയാത്രകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വസീഫ് ആവശ്യപ്പെട്ടു. കൊടുവള്ളിയെ ഭീകരകേന്ദ്രമാക്കി മാറ്റാൻ എംഎൽഎ തന്നെയാണ് ശ്രമിക്കുന്നത്. മറുപടി പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് വസീഫ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വസീഫിന്റെ ആരോപണം. അതേസമയം ലീഗ് നേതാക്കൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പിൽ പോകേണ്ടി വന്നിട്ടില്ലെന്ന് എംകെ മുനീർ പ്രതകരിച്ചിരുന്നു.