വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്
48-ാം മത് വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്. കാട്ടൂർ കടവ് എന്ന കൃതിയാണ് അശോകൻ ചരുവിലിനെ വയലാർ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രൊഫസർ ജി ബാലചന്ദ്രനാണ് തിരുവനന്തപുരത്ത് പുരസ്കാരം പ്രഖ്യാപിച്ചത്.
ബെന്യാമിൻ, കെ. എസ് രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങുന്ന അന്തിമ ജഡ്ജിംഗ് കമ്മിറ്റിയാണ് അവസാന റൗണ്ടിൽ എത്തിയ മൂന്ന് കൃതികളിൽ നിന്ന് വയലാർ രാമവർമ്മ പുരസ്കാരത്തിന് അശോകൻ ചരുവിലിൻ്റെ കാട്ടൂർ കടവിനെ തിരഞ്ഞെടുത്തത്. വയലാറിൻറെ ചരമ ദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.