157 നിലകൾ, ലോകത്തിലെ ഉയരമുള്ള കെട്ടിടം; ജിദ്ദ ടവറിന്റെ നിർമാണം തുടങ്ങി
ബുര്‍ജ് ഖലീഫക്കും മുകളില്‍ അറബ് ലോകത്ത് നിന്ന് മറ്റൊരു കെട്ടിടം ഉയരുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡ് നേടാനായി സൗദി അറേബ്യയില്‍ ജിദ്ദാ ടവറിന്‍റെ നിര്‍മ്മാണം വീണ്ടും തുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കെട്ടിടത്തിന് 1,000 മീറ്റര്‍ ഉയരമുണ്ടാകും. ഇതോടെ ജിദ്ദ ടവര്‍ ലോകത്തിലെ ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
ഒരു കി.മീ ഉയരമുള്ള കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരിക്കും. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു നഗര കേന്ദ്രമായി ഇതിനെ മാറ്റുകയും ചെയ്യും. 2013 എപ്രിൽ ഒന്നിനാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യം വെച്ച് ജിദ്ദ ടവർ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ 2018 ഓടെ വിവിധകാരങ്ങളാൽ പദ്ധതി പാതിവഴിയിൽ നിർത്തിവെച്ചു. ഇതിന് പിന്നാലെയാണിപ്പോൾ വിവിധ ചർച്ചകൾക്കൊടുവിൽ കരാറിലെത്തിയത്. സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ജിദ്ദ എകണോമിക് കമ്പനിയാണ് കരാറിൽ ഒപ്പിട്ടത്.
അമേരിക്കന്‍ ആര്‍ക്കിടെക്ട് അഡ്രിയന്‍ സ്മിത്തിന്‍റെ തലയില്‍ വിരിഞ്ഞതാണ് കെട്ടിടത്തിന്‍റെ ആകൃതി. ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്‍റുകൾ, ഓഫീസുകള്‍, മൂന്ന് ലോബികള്‍, 157-ാം നിലയില്‍ ലോകത്തിലെ ഉയരമേറിയ ഒബ്സര്‍വേഷന്‍ ഡെസ്ക് എന്നിവ കെട്ടിടത്തിലുണ്ടാകും. കെട്ടിടത്തിന്‍റെ 63 നിലകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പിന്നീട് നിര്‍മ്മാണം നിലച്ചു. ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ആകെ 157 നിലകളാണ് കെട്ടിടത്തിനുണ്ടാകുക.
കോടീശ്വരനായ വലീദ് ഇബ്‌നു തലാലിന്റേതാണ് കമ്പനി. യുഎസ് ആസ്ഥാനമായ സി.ബി.ആർ.ഇ ഗ്രൂപ്പിനാണ് നിലവിൽ ഹോട്ടൽ നടത്തിപ്പിനുള്ള കരാർ. എൻപത് നിലകളിലെ കെട്ടിടത്തിന്റെ ബാക്കി ഭാഗമാണ് പൂർത്തിയാക്കുക. എണ്ണൂറ് കോടി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിർമാണ ചുമതലയുള്ള ബിൻലാദൻ ഗ്രൂപ്പിന് തുക ഘട്ടം ഘട്ടമായി കൈമാറും.
ജിദ്ദയിലെ ടവറും സൗദി ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാകും പൂർത്തിയാക്കുക. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കും. 2028-ൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.