KeralaTop News

മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി’; മറുപടിയുമായി അന്‍വര്‍

Spread the love

മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും വിമര്‍ശിച്ച് പി.വി അന്‍വര്‍. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.

പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി മുഖ്യമന്ത്രി അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്‌നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്‌നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി. എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന്‍ മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിവി അന്‍വറിന്റെ ആക്ഷേപങ്ങള്‍ അവജ്ഞതയോടെ തള്ളികളയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അന്‍വര്‍ തുടങ്ങിയപ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാം മനസ്സിലായില്ലേയെന്നും തങ്ങള്‍ക്കും ഒരു ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ പറഞ്ഞ പരാതിയില്‍ ഒരു ?ഗൗരവക്കുറവും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്‍വറിന്റേത് സ്വാഭാവികമായ പരിണാമം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പറയുന്നു. അതും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിനെതിരെ പ്രകോപിതനായി മറുപടി പറയാന്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് അന്‍വറിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാവരുടെയും പുറകെ പോയി ഉള്ള രീതി അന്‍വറിന്റെതാണ് അതൊരു നല്ല മാര്‍ഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസിലുള്ളവര്‍ അത്തരക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.