ഹസന്‍ നസ്റല്ലയുടെ ഖബറടക്കം വെള്ളിയാഴ്ച
നസ്‌റല്ലയുടെ തിരോധാന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനിൽ പ്രതിഷേധമുയർന്നിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറുടെ ഫോട്ടോഗ്രാഫുകൾ പിടിച്ച് പ്രകടനക്കാർ “ഡൌൺ വിത്ത് യു.എസ്”, “ഡൌൺ വിത്ത് ഇസ്രായേൽ”, “പ്രതികാരം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ഇസ്രായേലുമായി ഹിസ്ബുള്ള സംഘടനയുടെ ശത്രുത രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നസ്‌റല്ലയുടെ വിയോഗത്തെത്തുടർന്ന് ലെബനൻ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ.ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ കൊലപാതകത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
അതേസമയം, നീണ്ട 18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2000 ത്തിൽ ഇസ്രയേലിനെ രാജ്യത്ത് നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്റല്ലയുടേതായിരുന്നു. 2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുള്ള വിജയം നേടിയതോടെയാണ് നസ്റല്ല ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി മാറിയത്.