Thursday, April 17, 2025
Latest:
KeralaTop News

നടൻ മഹേഷ് ബിജെപിയിൽ ചേർന്നു

Spread the love

നടൻ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

ഗാന്ധി ജയന്തി ദിനമായ ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും മെഗാ മെമ്പർഷിപ്പ് ക്യാമ്പെയ്‌നും നടക്കുകയാണ്.ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ രാജേന്ദ്ര മൈതാനത്തിനു സമീപത്തുള്ള ഗാന്ധി പ്രതിമയിൽ കെ.സുരേന്ദ്രൻ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയിരുന്നു.