ഭാര്യയെ പീഡിപിക്കുന്ന സീനുകള്‍, ട്രംപ് ബയോപിക്കിന് എതിരെ നിയമനടപടിക്ക് നീക്കം
നവംബറില്‍ നടക്കുന്ന മേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിന്റെ ബയോപിക്ക് റിലീസിനെത്തുന്നത് വിവാദങ്ങളുമായി.
ബാല്യകാലം മുതല്‍ 1980കളിലെ ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും അനുബന്ധ വിവാദങ്ങള്‍കൂടിയുമാണ് സെബാസ്റ്റ്യന്‍ സ്റ്റാന്‍ നായകനാകുന്ന സിനിമയുടെ പ്രമേയം. എന്നാല്‍ ട്രംപിന്റെ ആദ്യ ഭാര്യയായ ഇവാന ട്രംപുമായുള്ള വിവാഹമോചനവും അതിലേക്ക് നയിച്ച സംഭവങ്ങളുമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇവാനയെ മര്‍ദിക്കുന്ന സീനുകള്‍ ചിത്രത്തില്‍ ഉള്‍പെടുത്തിയത് കമലാ ഹാരിസിനെതിരെ ട്രംപിന്റെ തെരഞ്ഞടുപ്പ് വിജയസാധ്യത ഇല്ലാതാക്കാനാണ് എന്ന് ട്രംപ് ക്യാംപില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ട്രംപിന്റെ വിശ്വാസതയെ ‘ദി അപ്രന്റിസ്’ ചോദ്യം ചെയ്യും എന്നതുകൊണ്ട് ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ട്രംപിന്റെ അഭിഭാഷകര്‍. അലി അബ്ബാസിയാണ് സിനിമയുടെ സംവിധായകന്‍. ദി അപ്രന്റിസ് ഒക്ടോബര്‍ 11 ന് റിലീസ് ചെയ്യും.