NationalTop News

യുപിയിൽ റെയിൽവേ ട്രാക്കിൽ കോണ്‍ക്രീറ്റ് തൂൺ സ്ഥാപിച്ചു; 16-കാരൻ അറസ്റ്റിൽ‌

Spread the love

യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ബന്ദ-മഹോബ റെയിൽവേയിലാണ് സംഭവം.ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ലോക്കോ പൈലറ്റ് എമർജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തലനാഴിരയ്‌ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ട്രെയിന്‍ ബ്രേക്കിട്ടതിന് പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി.

ട്രാക്കിൽ കോണ്‍ക്രീറ്റ് തൂൺ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16-കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു.
ഇന്നലെ സമാന സംഭവം ബല്ലിയയിലും നടന്നിരുന്നു.

ട്രാക്കിൽ സ്ഥാപിച്ചിരുന്ന കല്ലിൽ ട്രെയിനിന്റെ എഞ്ചിൻ ഇടിച്ചിരുന്നു. നാശനഷ്ടങ്ങൾ സംഭവച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എമർജൻസി ബ്രേക്കിട്ട് വൻ അപകടത്തിൽ നിന്നാണ് രക്ഷിച്ചത്. അടുത്തിടയായി ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാവുകയാണ്.