KeralaTop News

ഒരു വടകര പോയിട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം, അണികൾ എതിരായാൽ നേതാക്കൾക്ക് പുല്ലുവില; പോരാളി ഷാജി

Spread the love

നിലമ്പൂർ എം എൽ എ പിവി അൻവർ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ‘പോരാളി ഷാജി’യും രംഗത്ത്. സി പി ഐഎം സൈബർ ഗ്രൂപ്പായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ പക്ഷേ ഇക്കുറി പി വി അൻവറിന്‍റെ ആരോപണങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ ബംഗാളിലെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില ആയിരിക്കുമെന്നും സൈബർ അണികൾ തുറന്നടിച്ചു. തെറ്റുകൾ തിരുത്താനുള്ളതാണെന്നും മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ലെന്നും പോസ്റ്റിൽ പറയുന്നു. ഒരു വടകര പോയിട്ട്‌ ഇത്‌ വരെ കിട്ടിയിട്ട്‌ ഇല്ല എന്നിട്ട്‌ അല്ലെ കേരളമെന്നും സൈബർ അണികൾ ചോദിക്കുന്നു.

ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്. ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും . ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ??? നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില. തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.

കമൻ്റിൽ

ഒരു വടകര പോയിട്ട്‌ ഇത്‌ വരെ കിട്ടിയിട്ട്‌ ഇല്ല എന്നിട്ട്‌ അല്ലെ കേരളം…