KeralaTop News

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി

Spread the love

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി. റിപ്പോർട്ടിനൊപ്പം വിയോജിപ്പും ഡിജിപി സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. അന്വേഷണത്തിൽ അജിത് കുമാർ കാലതാമസം വരുത്തി. സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപ്പെട്ടില്ലെന്ന് ഡിജിപി ചോദിക്കുന്നു. ദേവസ്വം ആസൂത്രിത നീക്കം നടത്തിയെങ്കിൽ വിശദ അന്വേഷണം നടത്തേണ്ടതല്ലേ എന്നും ഡിജിപി ചോദിച്ചു.

പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. പൂരം അലങ്കോലപ്പെട്ടതിൽ ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്നതാണ് എഡിജിപിയുടെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം അനുനയത്തിന് പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. പൂരം അലങ്കോലപ്പെട്ടതിൽ ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്നതാണ് എഡിജിപിയുടെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം അനുനയത്തിന് നിൽക്കാതെ പൂരം ഏകപക്ഷീയമായി നിർത്തിവെപ്പിച്ചു. പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ ചിലർക്ക് നേട്ടമുണ്ടാകാനായി. മുൻകൂട്ടി തയ്യാറായിയാണോ അലങ്കോലപ്പെടുത്തലെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.

അതേസമയം, അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ നിലപാട് കടുപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം വിമര്‍ശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ടി എന്‍ പ്രതാപനും രംഗത്തെത്തി. ദേവസ്വങ്ങളെ പരിചാരുന്ന റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. എഡിജിപി സ്വയം വെള്ളപൂളി കള്ള റിപ്പോര്‍ട്ട് നല്‍കി. പൂരപ്പറമ്പില്‍ വച്ച് ഈ വ്യാജ റിപ്പോര്‍ട്ട് കത്തിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു. അതേസമയം, പൂരം കലങ്ങിയെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ കുറ്റക്കാർ ആരെന്ന് മുൻകൂട്ടി പറയുന്നത് ശരിയല്ലെന്നും എല്‍ഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇന്ന് റിപ്പോർട്ട് പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.