KeralaTop News

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമിക പരിശോധന ഇന്നാരംഭിക്കും

Spread the love

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും. എസ്പി ജോണി കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരാതിയിൽ വിവരശേഖരണം നടത്തും. അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി ആരോപണങ്ങൾ ആണ് എഡിജിപികെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ആറു മാസത്തിനുള്ളിൽ സമർപ്പിക്കണം എന്നാണ് നിർദേശം. ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്തു കൂടുതൽ അന്വേഷണത്തിലേക്ക് വിജിലൻസ് കടക്കൂ.

അതിനിടെ സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയത്. ആരോപങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് നി​ഗമനം.

ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാ ഇന്റലിജൻസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നത്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം.