മന്ത്രിസ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്, എകെ ശശീന്ദ്രനോട് ഇന്ന് ദേശീയ നേതൃത്വം രാജി ആവശ്യപ്പെടും
എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ഇന്നലെ നടന്ന ബ്ലോക്ക് പ്രസിഡന്റ്‌റുമാരുടെ യോഗത്തില്‍ മന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. മന്ത്രി രാജിവെച്ച് ഒഴിഞ്ഞ് പോകണമെന്ന് ഒരു ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പിസി ചാക്കോ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.
എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പാര്‍ട്ടി അധ്യക്ഷന്‍ പി സി ചാക്കോ കത്ത് നല്‍കിയിട്ടുണ്ട്. രണ്ടര വര്‍ഷത്തെ കരാര്‍ പ്രകാരം ശശീന്ദ്രന്‍ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി . സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അറിയിക്കാന്‍ ഇന്ന് ശരത്ത് പാവാറുമായുള്ള കൂടിക്കാഴ്ച്ച നടത്തും.
അതേസമയം, രണ്ടു വര്‍ഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.