Saturday, November 23, 2024
Latest:
KeralaTop News

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ​ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം

Spread the love

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകൾ.

അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി ഇത്രയും പേജുകൾ വായിച്ചിരുന്നു. ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കും. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും.