Wednesday, January 15, 2025
Latest:
NationalTop News

ദില്ലിയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ആം ആദ്മി പാര്‍ട്ടി; മുഖ്യമന്ത്രിയായി അതിഷിയുടെ സത്യപ്രതിജ്ഞ ഉടൻ

Spread the love

ദില്ലി: ദില്ലിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് ആം ആദ്മി പാർട്ടി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ദില്ലിയിൽ നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും.

നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കും.ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി പഞ്ചാബുമായും ദില്ലിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകൾ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും പ്രചാരണം ശക്തമാക്കുക.