മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു; ആളപായമില്ല
മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു. സിനിമാപറമ്പ് സർക്കാർ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഔട്ട്ലറ്റിനു മുൻവശം പാർക്ക് ചെയ്ത ശേഷം കൗണ്ടറിലേക്ക് പോയ നേരത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്ന് ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.
വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് വന്ന് തീപിടിച്ചാൽ എന്ത് ചെയ്യും?
ഷോര്‍ട്ട് സര്‍ക്യൂട്ട് ശ്രദ്ധിക്കണം ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് ഭൂരിഭാഗം വാഹനങ്ങളും തീപിടിക്കാനുള്ള പ്രധാന കാരണം. വാഹനം കൃത്യമായി പരിപാലിക്കുക (സര്‍വീസിങ്) എന്നത് മുഖ്യം. തീപിടിക്കുന്നുവെന്ന് കണ്ടാല്‍ വാഹനം ഓഫാക്കി വാഹനത്തില്‍നിന്നും ഇറങ്ങുക. ആദ്യഘട്ടത്തിലുള്ള തീ അണയ്ക്കാന്‍ പ്രാഥമിക അഗ്‌നിശമന ഉപകരണം (ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍) ഉപയോഗിക്കാം. ചെറിയ സ്പാര്‍ക്കാണെങ്കില്‍ ബാറ്ററി കണക്ഷന്‍ വേര്‍പെടുത്തണം. ഉടന്‍ അഗ്‌നിരക്ഷാസേനയെ അറിയിക്കുക. സ്വയം മാറ്റല്‍ പ്രവൃത്തി ചെയ്യരുത്.
കൃത്യമായ സര്‍വീസ് നടത്തിയാല്‍ അപകടം കുറയ്ക്കാം. അധിക ഫിറ്റിങ്ങ് നടത്തി ഓടുന്നത് വളരെ ശ്രദ്ധിക്കണം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വാഹനങ്ങളിലുള്ള ഫ്യൂസ് ഒരു മുന്നറിയിപ്പാണ്. അത് എരിഞ്ഞാല്‍ കാരണം എന്താണെന്ന് മനസ്സിലാക്കണം.