ഗുജറാത്തിൽ ഗണേശ പൂജാ പന്തലിന് നേരെ കല്ലേറ്: 27 പേർ കസ്റ്റഡിയിൽ
ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം . സൂറത്തിലെ സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 27 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
സമാധാനാന്തരീക്ഷം തകർത്തവരെ അറസ്റ്റ് ചെയ്യുകയാണ്. 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഭവം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സൂറത്തിലെ എല്ലാ മേഖലകളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടിയെടുക്കും.- സിംഗ് ഗെലോട്ട് പറഞ്ഞു.
ഗണേഷ് പന്തലിന് നേരെ ചിലർ കല്ലെറിഞ്ഞെന്നും തുടർന്നാണ് സംഘർഷമുണ്ടായതെന്നും സൂറത്ത് പൊലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് ANI യോട് പറഞ്ഞു. കുട്ടികളെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയ ശേഷം ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചതായി കമ്മീഷണർ പറഞ്ഞു. ലാത്തിച്ചാർജ് നടത്തി. ആവശ്യമുള്ളിടത്തെല്ലാം കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.