KeralaTop News

പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച; തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

Spread the love

പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് റിപ്പോർട്ടിൽ സബ് കളക്ടർ ചൂണ്ടിക്കാട്ടുന്നത്

ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് 3 മണിക്കാണ് ഡാം തുറന്നത്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ആദ്യമായാണ് ഇങ്ങനെ തുറന്നത്. മണലി പുഴയുടെ തീരത്തുള്ള ആയിരകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. വൻ നാശം വിതച്ചത് ഡാം തുറന്നതിലെ വീഴ്ച മൂലമാണെന്നും റിപ്പോർട്ട് പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.