Friday, May 15, 2026
GulfTop News

മലയാളി യുവതി ദുബായില്‍ മരിച്ചു; ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി പ്രവാസി സംഘടനകളും പൊലീസും

Spread the love

ദുബായില്‍വെച്ച് മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍ സഹായം തേടി പ്രവാസി സംഘടനകളും പൊലീസും. വയനാട് സുല്‍ത്താന്‍ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയില്‍ വീട്ടില്‍ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതിയാണ് മരിച്ചത്. മരണ വിവരം ദുബായ് പോലീസും ഇന്ത്യന്‍ കോണ്‍സുലേറ്റും സ്ഥിരീകരിച്ചു. മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉണ്ടെങ്കില്‍ ഉടനെ താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. നമ്പര്‍: 0507772146.