Thursday, April 2, 2026
Latest:
BusinessTop News

മുന്നോട്ട് കുതിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Spread the love

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെവരെ 53,560 രൂപയായിരുന്നു വില. നാല് ദിവസങ്ങൾക്ക് ശേഷമാണ് വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 93.50 രൂപയും കിലോഗ്രാമിന് 93,500 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.