‘മമ്മുട്ടി സര്‍ക്കാരുമായി അടുപ്പമുളളയാൾ, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടണം’; നടൻ കൃഷ്ണപ്രസാദ്
കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നടന്‍ മമ്മുട്ടി ഇടപെടല്‍ നടത്തണമെന്ന് നടന്‍ കൃഷ്ണപ്രസാദ്. മമ്മുട്ടി സര്‍ക്കാരുമായി അടുപ്പമുളളയാളാണെന്നും പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. സെലിബ്രിറ്റികള്‍ പറഞ്ഞാല്‍ മാത്രമേ സര്‍ക്കാര്‍ കേള്‍ക്കൂ. അമ്മയുടെ മീറ്റിംഗില്‍ അദ്ദേഹത്തെ കണ്ടില്ലെന്നും അല്ലെങ്കില്‍ നേരില്‍ തന്നെ പറയാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജയസൂര്യ കര്‍ഷകപ്രശനങ്ങളില്‍ ഇടപെട്ടതിനാല്‍ ആയിരക്കണക്കിന് ആത്മഹത്യകളാണ് ഇല്ലാതായതെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേർത്തു. പാലക്കാട് കര്‍ഷകസംരക്ഷണസമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കൃഷ്ണപ്രസാദിന്റെ ആവശ്യം.
കഴിഞ്ഞ വർഷം കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കവെ കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് ജയസൂര്യ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.