തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
തൃശ്ശൂർ : പുതുക്കാട് പാഴായിയില്‍ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പാഴായി സ്വദേശി തൈശുവളപ്പില്‍ വീട്ടിൽ ഉണ്ണികൃഷ്ണൻ ( 62 ) ആണ് മരിച്ചത്. വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.